പെരുമ്പടപ്പ് സ്വരൂപം ഖത്തര്‍ വാര്‍ഷികം ആഘോഷിച്ചു

1
പെരുമ്പടപ്പുകാരുടെ ഖത്തർ കൂട്ടായ്മയായ “പെരുമ്പടപ്പ് സ്വരൂപം ഖത്തർ”അതിന്റെ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച (05.May.2017) ബിൻമഹ്‌മൂദിലെ ഷാലിമാർ ദർബാറിൽ വച്ചുനടന്ന ആഘോഷ പരിപാടി സെക്രട്ടറി അഷ്‌റഫ് വാകയിലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ചു. യോഗത്തിൽ പ്രസിഡന്റ് ഷാനവാസ് തറയിൽ അദ്യക്ഷതവഹിക്കുകയും ജലീൽ AK  പരിപാടിയുടെ ഔപചാരിക ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. 
Dr ഷഹീൻ നടത്തിയ പല്ലിയേറ്റീവ് ബോധവത്കരണം ശ്രദ്ധേയമായി. പെരുമ്പടപ്പിൽ  തുടക്കം കുറിച്ച റൈറ്റ്സ് പല്ലിയേറ്റീവ് കെയർ ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന് വേണ്ടി ചിത്ര പ്രദർശനവും കരകൗശല വസ്തുക്കളുടെ വില്പനയും  നടന്നു. തുടർന്ന് നടന്ന സാംസകാരിക പരിപാടിയിൽ ഖത്തറിലെ പെരുമ്പടപ്പ് പ്രവാസികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. റൈറ്റ്സ് പല്ലിയേറ്റീവ് കെയറിനെ കുറിചുള്ള റക്കീബിന്റെ കവിതാപാരായണം ശ്രദ്ദേയമായി. കുട്ടികൾക്കുവേണ്ടി ചിത്ര രചനാ മത്സരവും കുടുംബിനികൾക്കായി മധുരത്തിനൊരു സമ്മാനം എന്ന പേരിൽ പായസ പാചക മത്സരവും ആഘോഷത്തിൽ ഉൾപ്പെടുത്തിയിരുന്നു. പാചക മത്സരത്തിൽ റസിയ അബ്ദുൽ ഖാദർ ഒന്നാം സ്ഥാനവും നിമിഷ അറഫാത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
    പരിപാടിയുടെ അവസാനം നടന്ന മെഗാ ഡ്രോയിൽ ജന്മ നാട്ടിലേക്കുള്ള എയർ ലൈൻ ടിക്കറ്റ് ഷെബി ഷഹീൻ കരസ്ഥമാക്കി. ഉമ്മർ മാടപ്പാട്ടിന്റെ നന്ദി പ്രകടനത്തോടെ ആഘോഷത്തിന് തിരശീല വീണു. ലബീബ്‌ വന്നേരിയുടെയും അറഫാത്ത്‌ അയ്യപ്പകാവിന്റെയും നേതൃതത്തീൽ ആയിരുന്നു പരിപാടി സങ്കടിപ്പിഛിരുന്നത്‌.  
    ഈ അധ്യായന വര്ഷം പെരുമ്പടപ്പ് പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും  കുടയും ബാഗും അടങ്ങുന്ന സ്കൂൾ കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യാനുള്ള അവസാന തെയ്യാറെടുപ്പിലാണ് സംഘടന എന്ന് പെരുമ്പടപ്പ് സ്വരൂപം ഖത്തർ ഭാരവാഹികൾ അറിയിച്ചു.

1 COMMENT

  1. Search Markets Guruji(Youtube) had given the correct prediction about S chand IPO and Cochin shipyard IPO on his youtube channel rest all failed ,
    just watch his videos its unbelivable, his analysis was perfect, must watch for all NRI investors.

LEAVE A REPLY