സിംഗപ്പൂരില്‍ നിന്ന് ചൈനയിലേക്ക് ട്രെയിന്‍ ബന്ധം ,ചൈന – ആസിയാന്‍ പാത പൂര്‍ത്തിയായി

0

ബെയ്ജിങ്. ചൈനയെ ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമായി (ആസിയാന്‍) ) ബന്ധിപ്പിക്കുന്ന റയില്‍ പാതയില്‍ അവസാനഘട്ടത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി .  പാന്‍ ഏഷ്യ റയില്‍വേ നെറ്റ്വര്‍ക്കിന്റെ ഭാഗമാണ് പാത. ഈ വര്‍ഷാവസാനത്തോടെ ഈ ലൈനില്‍   ട്രെയിന്‍ ഓടിത്തുടങ്ങും .പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ഇൌ പാത വഴി വിയറ്റ്നാം,  ലാവോസ്, തായ്ലന്‍ഡ് , സിംഗപ്പൂര്‍   തുടങ്ങിയ രാജ്യങ്ങളിലേക്ക് ട്രെയിന്‍ ബന്ധമാവും.     

തെക്കുപടിഞ്ഞാറന്‍ ചൈനയിലെ യുനാന്‍ പ്രവിശ്യയെ ആസിയാന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന യുക്സി- മെങ്സി  പാതയ്ക്ക് 141 കിലോമീറ്ററാണ് നിലവില്‍ ദൈര്‍ഘ്യം .