ഒരൊറ്റ ഇൻസ്റ്റാഗ്രാം പോസ്റ്റിന് ഈ ദമ്പതികള്‍ വാങ്ങുന്നത് അഞ്ചരലക്ഷം രൂപ; കാരണം ഇതാണ്

0

നേരമ്പോക്കിന്‍റെ ഭാഗമായിട്ട് ഇൻസ്റ്റാഗ്രാമം ഉപയോഗിക്കുന്നവര്‍ ആണ് പലരും .അതില്‍ നിന്നും പ്രത്യേകിച്ച് ലാഭം ഒന്നും ആര്‍ക്കും കിട്ടുന്നുമില്ല .എന്നാല്‍ 26കാരനായ ജാക്ക് മോറിസും 24കാരിയായ കാമുകി ലൗറൻ ബുള്ളെനും അങ്ങനെയല്ല .ഒരു ഒറ്റ ഇൻസ്റ്റാഗ്രാമം പോസ്റ്റിനു അഞ്ചരലക്ഷം രൂപ വരെയാണ് ഇവര്‍ നേടുന്നത് എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ?Image result for blogging-couple Jack-Morris-Lauren-Bullen

കഴിഞ്ഞവർഷമായിരുന്നു ജാക്കും ലൗറനും തമ്മിൽ കണ്ടുമുട്ടിയത്. തുടർന്നിവർ തീരുമാനിച്ചു ഇനിയുള്ള യാത്ര ഒരുമിച്ചായിരിക്കുമെന്ന്. മൂന്നുദശലക്ഷം ഫോളോവേഴ്സാണ് ഇൻസ്റ്റാഗ്രാമിൽ ഇവർക്കുള്ളത്. യാത്രകളും അനുഭവങ്ങളും പങ്കുവെച്ച് ഇവർ താരങ്ങളായി മാറി എന്ന് പറഞ്ഞാല്‍ മതിയല്ലോ .ഓരോ രാജ്യങ്ങളിലും സഞ്ചരിച്ചെടുക്കുന്ന ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നതിലൂടെ ഒരു വലിയ തുക തന്നെ ഇവർ പ്രതിഫലം പറ്റുന്നുണ്ട്. 20,000 രൂപയ്ക്ക് താഴെ വരുന്ന ഒരു ഫോട്ടോയും തങ്ങളുടെ അക്കൗണ്ടിൽ പോസ്റ്റ് ചെയ്യില്ലെന്നാണ് ഇവർ ഒരു ദൃഢപ്രതിജ്ഞ എന്നോണം ഇവർ പറയുന്നത്. എന്നാൽ ഇതു കേട്ടാൽ ഞെട്ടരുത്, ഒരൊറ്റ ഫോട്ടോ പോസ്റ്റ് ചെയ്തതിന് അഞ്ചര ലക്ഷം വരെ പ്രതിഫലം പറ്റിയിട്ടുണ്ടെന്നാണ് ജാക്ക് പറയുന്നത്.Image result for blogging-couple Jack-Morris-Lauren-Bullen

അതുപോലെ ഒരു ഫോൺ കമ്പനിക്ക് വേണ്ടി മൂന്നു ദിവസം യാത്ര ചെയ്തു. രണ്ട് ദിവസത്തെ ഷൂട്ട് അതിൽ അഞ്ച് ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. അതിന് തനിക്ക് ലഭിച്ചത് 35,000 ഡോളർ എന്നാണ് ജാക്ക് പറയുന്നത് .ഓരോ കമ്പനികളാണ് ഇവരുടെ യാത്രകളെല്ലാം സ്പോൺസർ ചെയ്യുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിന് ലഭിക്കുന്നതോ വലിയൊരു തുക പ്രതിഫലവും. ഇന്തോനേഷ്യയിലെ ബാലിയിലാണ് ഇരുവരുടേയും താമസം. ഓരോ യാത്ര കഴിയുമ്പോഴും ഇവർ ബാലിയിൽ തിരിച്ചെത്തും. ഡു യു ട്രാവൽ എന്ന ബ്ലോഗും ജാക്കിനുണ്ട്.Image result for blogging-couple Jack-Morris-Lauren-Bullen

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.