ഈ വര്‍ഷത്തെ ഏറ്റവും മികച്ച എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടത് എമിറേറ്റ്‌സ്

0

2016ലെ ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍സ് എന്ന ബഹുമതി  എമിറേറ്റ്‌സിന്.ലോകമെമ്പാടുമുള്ള വിമാന യാത്രക്കാരില്‍ നിന്ന് അഭിപ്രായ വോട്ടെടുപ്പ് നടത്തിയാണ് സ്‌കൈട്രാക്‌സ് അവാര്‍ഡ് വിജയികളെ കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് എയര്‍ലൈന്‍ യാത്രക്കാര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്‌സ് മികച്ച ഭൂരിപക്ഷത്തിലാണ് നമ്പര്‍ വണ്‍ എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യയിലെ മികച്ച എര്‍ലൈന്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സാണ്. ഏഷ്യയിലെ യാത്ര ചെലവ് കുറഞ്ഞ എയര്‍ലൈന്‍ എയര്‍ഏഷ്യയാണ്. ഇന്ത്യയിലേയും സെന്‍ട്രല്‍ ഏഷ്യയിലേയും ലോ-കോസ്റ്റ് എയര്‍ലൈനായി് ഇന്‍ഡിഗോ തെരഞ്ഞെടുക്കപ്പെട്ടു.

ചൊവ്വാഴ്ച ലണ്ടനിലെ ഫാന്‍ബറയില്‍ നടന്ന സ്‌കൈട്രാക്‌സ് വേള്‍ഡ് എയര്‍ലൈന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്‌കാരം എമിറേറ്റ്‌സിന് കൈമാറി .മികച്ച 10 എയര്‍ലൈനുകളായി സ്‌കൈട്രാക്‌സ് തെരഞ്ഞെടുത്ത എയര്‍ലൈനുകള്‍ ഏതൊക്കെ എന്ന് നോക്കാം .

1.എമിറേറ്റ്‌സ്
2.ഖത്തര്‍ എയര്‍വേയ്‌സ്
3.സിംഗപ്പൂര്‍ എയര്‍ലൈന്‍സ്
4.കതേ പസഫിക്
5.ഓള്‍ നിപ്പോണ്‍ എയര്‍വേയ്‌സ്
6.എതിഹാഡ് എയര്‍വേസ്
7.തുര്‍ക്കിഷ് എയര്‍ലൈന്‍സ്
8.ഇവ എയര്‍
9.ഖന്റാസ് എയര്‍വേസ്
10.ലഫതാന്‍സാ