പുതിയ ‘ജനപ്രിയ’ മാറ്റങ്ങളുമായി ഫെയ്സ് ബുക്ക് മെസഞ്ചര്‍.

0

ഫെയ്സ് ബുക്കിന്‍റ ചാറ്റിംഗ് സേവനമായ മെസഞ്ചറില്‍ ഉപഭോക്താക്കള്‍ക്കായി പുതിയ മാറ്റങ്ങള്‍.  സ്വന്തം ഫെയ്സ് ബുക്ക് സുഹൃത്തുകളുടെ ജന്മദിനം ഓര്‍മ്മിപ്പിക്കുന്ന ഫീച്ചര്‍ ആണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ചാറ്റ് വിന്‍ഡോയ്ക്ക് പുറമെയുള്ള ഹോം ടാബിലാണ് ജന്മദിനത്തെ കുറിച്ചുള്ള നോട്ടിഫിക്കേഷന്‍ വരിക. ആപ്പ് തുറക്കുമ്പോള്‍ തന്നെ ഏറ്റവും പുതിയ മെസേജുകള്‍ സ്ക്രീനിന്‍റെ മുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുകയും ചെയ്യും. സ്ഥിരമായി ചാറ്റ് ചെയ്യുന്നവരുടെ ഐഡികള്‍ ഫേവറേറ്റ് എന്ന വിഭാഗത്തില്‍ കാണാനും കഴിയും. ജന്മദിന നോട്ടിഫിക്കേഷന്‍ വരുന്ന പുതിയ ടാബിലാണ് ഫെവറേറ്റ് സെക്ഷനും വരിക. ഓണ്‍ലൈനില്‍ അപ്പോഴുള്ള സുഹൃത്തുക്കളെ കാണാന്‍ ആക്ടീവ് നൗ എന്ന പുതിയ വിഭാഗം കൂടി ഉണ്ടാകും.