പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വെടിയേറ്റു

1

പാകിസ്താൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാന് നേരെ വെടിവെപ്പ്. വാസിറാബാദിലെ റാലിയിൽ പങ്കെടുക്കുമ്പോഴായിരുന്നു ആക്രമണം. ഇമ്രാൻ ഖാന്റെ ഇടത് കാലിൽ വെടിയേറ്റു. അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻ സിന്ധ് ഗവർണർ ഉൾപ്പെടെ 4 പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

ഇമ്രാൻ ഖാന്റെ വാഹനവ്യൂഹത്തിന് നേരെ ഒരാൾ വെടിയുതിർക്കുകയായിരുന്നു. അക്രമി പിടിയിലായിട്ടുണ്ടെന്ന് സൂചനകളും പുറത്തു വരുന്നുണ്ട്. എന്നാൽ ഈ വിവരം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇസ്‌ലാമാബാദിൽ തെരഞ്ഞെടുപ്പ് പെട്ടെന്ന് നടത്തണമെന്ന് ആവശ്യപ്പെട്ട് ഖാൻ പ്രതിഷേധ മാർച്ച്‌ നയിച്ചിരുന്നു. കാലിന് വെടിയേറ്റെങ്കിലും അപകടനില തരണം ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.