കൊറോണ പരത്തുന്നത് ഈനാംപേച്ചികളെന്ന് ചൈനീസ് ശാസ്ത്രജ്ഞർ

0

കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിക്കൂടി വരികയാണ്. അതെ സമയം ഈ വൈറസ് പകരുന്നത് പരത്തുന്നത് ഈനാംപേച്ചികളെന്ന് ചൈനീസ് ശാസ്ത്രജ്ഞർ. ഈനാംപേച്ചികളിൽനിന്ന് വേർതിരിച്ചെടുത്ത കൊറോണ വൈറസിന്റെ ജനിതകഘടനയും രോഗബാധിതരുടെ സാമ്പിളുകളുമായി 99 ശതമാനം സാമ്യംകണ്ടെത്തിയതായി പഠനം പറയുന്നു.സൗത്ത് ചൈന അഗ്രിക്കൾച്ചറൽ സർവകലാശാലയാണ് പഠനംനടത്തിയത്.

വവ്വാലുകളാണ് വൈറസിനുപിന്നിലെന്നാണ് ചൈനീസ് ആരോഗ്യവിദഗ്ധരുടെ പക്ഷം. എന്നാൽ, ശീതകാലനിദ്രയിലായിരിക്കുന്ന വവ്വാലുകളിൽനിന്ന് വൈറസ് പകരില്ലെന്ന് പുതിയ പഠനം ചൂണ്ടികാട്ടുന്നു. രോഗവാഹകരായ ഒന്നിലേറെ ജീവികളുണ്ടാകാമെന്നും ഈനാംപേച്ചികൾ അവയിലൊന്നാകാമെന്നുമാണ് കണ്ടെത്തൽ. വന്യജീവികളിൽനിന്ന്‌ അകലംപാലിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകണമെന്നും പഠനം പറയുന്നു.

കൊറോണ വൈറസ് ബാധമൂലം ചൈനയില്‍ മരിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്നലെ മാത്രം 86പേര്‍ മരണത്തിന് കീഴടങ്ങി. മൂവായിരത്തി മുന്നൂറ്റി തൊണ്ണൂറ്റി ഒന്‍പതുപേര്‍ക്കുകൂടി രോഗം സ്ഥീകരിച്ചതോടെ ചികില്‍സയിലുള്ളവരുടെ എണ്ണം മുപ്പത്തിനാലായിരത്തി അഞ്ഞൂറു കടന്നു. ചൈനയില്‍ മാത്രം ഇതുവരെ 722പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇത് സാര്‍സ് വൈറസ് മൂലം മരിച്ചവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ്.