ബ്രേക്കപ്പിനു ശേഷം കാമുകനെ കരയിപ്പിക്കാൻ ആരും ചിന്തിക്കാത്ത പണികൊടുത്ത് കാമുകി…!

0

ആത്മാർത്ഥമായ പ്രണയം തകർന്നാൽ അതുമോർത്ത് ഒരായുഷ്‌ക്കാലം മുഴുവൻ കരഞ്ഞിരിക്കുന്നവരാണ് കൂടുതൽപേരും, ആ വിഷമത്തില്‍ നിന്ന് കരകയറാന്‍ പലര്‍ക്കും സാധിക്കാറില്ല. ചിലര്‍ മനസാന്നിദ്ധ്യം വീണ്ടെടുത്ത് വിഷമങ്ങള്‍ മറന്ന് മുന്നോട്ടുപോകും.

ബ്രേക്കപ്പിനു ശേഷം കാമുകി കാമുകൻമാർ പരസ്പരം മുട്ടാൻപണികൊടുക്കാൻ പ്രതികാരാത്മകമായ പല നടപടികളും സ്വീകരിക്കുന്നത് ഇന്ന് സ്ഥിരം വാർത്തയാണ്. എന്നാല്‍ തന്നെ തേച്ചിട്ട് പങ്കാളിയോട് ആരും പ്രതികരിക്കാത്ത രീതിയിൽ വ്യത്യസ്തമായി അയാളെ കരയിക്കാന്‍ ഒരു യുവതി ചെയ്ത പ്രവര്‍ത്തിയാണ് ഇന്ന് സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

ചൈന സ്വദേശിയായ യുവതിയാണ് ആരും ചിന്തിക്കാത്ത മാര്‍ഗത്തിലൂടെ തന്റെ മുന്‍കാമുകനെ കരയിക്കാന്‍ തീരുമാനിച്ചത്. സാവോ എന്ന പേരിലുള്ള പെണ്‍കുട്ടി കാമുകനുമായി പിരിഞ്ഞതോടെ താനെത്ര കരഞ്ഞുവോ അത്രത്തോളം കാമുകനെയും കരയിക്കുമെന്ന വാശിയിലായിരുന്നു. അങ്ങനെ കാമുകന്റെ വാതില്‍പ്പടിക്കു മുന്നില്‍ ആയിരംകിലോയോളം ഉള്ളി വാങ്ങിയിടുകയായിരുന്നു കക്ഷി.

വീട്ടിലെത്തിയ ‘ഉള്ളി ലോഡ്’ കണ്ട് അന്തം വിട്ടുനില്‍ക്കുന്ന കാമുകന്റെ ചിത്രം ഒരു സുഹൃത്താണ് പുറത്തുവിട്ടത്. ഒപ്പം ഒരു കുറിപ്പും സാവോ വച്ചിരുന്നു. ” മൂന്നു ദിവസത്തോളമാണ് ഞാനിരുന്നു കരഞ്ഞത്, ഇനി നിന്റെ ഊഴമാണ്”- എന്നാണ് അതില്‍ എഴുതിയിരുന്നത്.

” എന്റെ മുന്‍കാമുകി വളരെ നാടകീയ സ്വഭാവമുള്ളയാളായിരുന്നു. ഞങ്ങള്‍ പിരിഞ്ഞതിനുശേഷം ഒരുതുള്ളികണ്ണുനീര്‍ പോലും ഞാന്‍ പൊഴിച്ചില്ലെന്നാണ് അവളുടെ ആരോപണം. ഒന്നു കരഞ്ഞില്ലെന്നു കരുതി ഞാന്‍ മോശം പയ്യനാകുമോ?”- കാമുകന്‍ ചോദിക്കുന്നു. സാവോയുടെ ആധിപത്യസ്വഭാവം കാരണമാണ് ഇരുവരും പിരിഞ്ഞതെന്നാണ് കാമുകന്റെ വാദം.