ലോകത്ത് 6 ലക്ഷം കടന്ന് കോവിഡ് മരണം; 1.45 കോടി രോഗബാധിതർ

0

ലോകത്താകമാനമായി കോവിഡ്19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ലക്ഷം പിന്നിട്ട് 600,345 ആയി. രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഞായറാഴ്‌ച 1.45 കോടികടന്നു. ഇതില്‍ 80 ലക്ഷത്തോളം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം തുടര്‍ച്ചയായ രണ്ടാം ദിവസവും ആഗോള കൊറോണ വൈറസ് കേസുകളില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 4 മണിക്കൂറിനിടെ 2,59,848 പേര്‍ക്കാണ് ലോകത്ത് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചു. യുഎസ്, ബ്രസീല്‍, ഇന്ത്യ, ദക്ഷിണ ആഫ്രിക്ക എന്നിവിടങ്ങളില്‍ രോഗബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണിത്.

രോഗബാധിതരുടെ എണ്ണത്തിലായാലും മരനിരക്കിലായാലും ഒന്നാംസ്ഥാനത്തുനിൽക്കുന്നത് അമേരിക്കയാണ്. രോഗികൾ 40 ലക്ഷത്തോളം;മരണം 1.43 ലക്ഷവുംവുമാണ്.മരണക്കണക്കിൽ ബ്രസീൽ, യുകെ, മെക്സിക്കോ, ഇറ്റലി എന്നീ രാജ്യങ്ങളാണ് യുഎസിനു പിന്നിൽ. യുഎസില്‍ 813 ഉം ബ്രസീലില്‍ 885 ഉം ആളുകള്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. ബ്രസീലില്‍ 20 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 10 ലക്ഷത്തിലധികം രോഗികളുള്ള ഇന്ത്യയാണ് മൂന്നാം സ്ഥാനത്ത്. മരണനിരക്കിൽ ഇന്ത്യ എട്ടാം സ്ഥാനതാണ്.