അച്ഛനും അമ്മയും കല്യാണം കഴിക്കുമ്പോള്‍ കൂടെ ഇരിക്കാൻ വാശി പിടിച്ച് കുട്ടികുറുമ്പി: വൈറൽ വീഡിയോ

0

അച്ഛനും അമ്മയും കല്യാണം കഴിക്കുമ്പോള്‍ അവരുടൊപ്പം ചടങ്ങിൽ കൂടാൻ വാശിപിടിക്കുന്ന ഒരു കുട്ടികുറുമ്പിയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. സാറാ വിക്ക്മാന്‍ എന്ന യുവതി തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തതായിരുന്നു ഈ വീഡിയോ.

മാതാപിതാക്കളുടെ വിവാഹ ചടങ്ങില്‍ വേദിയിലേക്ക് ചെല്ലാന്‍ വാശിപിടിക്കുന്ന സ്വന്തം മകളുടെ വീഡിയോ തന്നെയാണ് ഇവർ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യത്തെ വീഡിയോ ക്ലിപ്പില്‍ വിവാഹ വേദിയില്‍ ഇരുവരും നില്‍ക്കുമ്പോള്‍ സദസ്സില്‍ അക്ഷമയായി വാശി പിടിക്കുന്ന മകളെ കാണാം. അടുത്ത വീഡിയോയില്‍ അമ്മ മകളെ എടു ത്ത് വിവാഹ കര്‍മ്മങ്ങളില്‍ നില്‍ക്കുന്നത് കാണാം.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. നിരവധി ഷെയറുകള്‍ വീഡിയോയ്ക്ക് ലഭിച്ചു.