ലോകത്തിലെ ഏറ്റവും വേഗതയേറിയ മീന്‍; പിടിക്കുന്നവരെ കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനം

1

ലോകത്തിലെ ഏറ്റവും വേഗതയേറിയ മത്സ്യത്തെ പിടിക്കാമോ ? എങ്കില്‍ നിങ്ങളെ കാത്തിരിക്കുന്നത് മോഹിപ്പിക്കുന്ന സമ്മാനം.
മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗത്തില്‍ നീന്താന്‍ കഴിവുള്ള സെയ്ല്‍ഫിഷിനെ പിടിക്കുന്നതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

കുതിച്ചു പായുന്ന സെയില്‍ ഫിഷിനെ സാഹസികമായി പിടികൂടുന്നത് വലിയ സമ്മാനത്തുക കൈപ്പറ്റാവുന്ന കടല്‍ വിനോദമാണ് ലോകത്തിന്റെ പലഭാഗങ്ങളിലും.
കൂര്‍ത്ത് നീണ്ട അഗ്രമുള്ള വാള്‍ പോലെയുള്ള മേല്‍ത്താടിയുള്ള ഇവ അറ്റ്‌ലാന്റിക് കരീബിയന്‍ സമുദ്രങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്.

ഏപ്രില്‍ മാസത്തോടെ ഇവ മുട്ടയിടും. 40 ലക്ഷത്തോളം മുട്ടകള്‍ വരെ ഇടാന്‍ കഴിവുള്ളവരാണ് സെയില്‍ ഫിഷുകള്‍. ഏകദേശം 70 മണിക്കൂറുകള്‍ക്കുള്ളില്‍ ഈ മുട്ടകള്‍ വിരിച്ച് കുഞ്ഞുങ്ങള്‍ പുറത്തുവരും. പൂര്‍ണ്ണ വളര്‍ച്ചയെത്തുന്ന സെയില്‍ഫിഷിന് ഒന്‍പത് അടിവരെ നീളവും 90 കിലോയോളം ഭാരവും വരും. ഏഴു വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ്.