‘എന്ന് നിങ്ങളുടെ സ്വന്തം കുടുംബംകലക്കി’; സൈബർ ലോകത്തെ ‘വീരയോദ്ധാക്കൾ’ക്ക് വൈറൽ കുറിപ്പുമായി അഭയ ഹിരണ്മയി

0

തന്റെ മെയ്ക്കോവർ ചിത്രത്തോടൊപ്പം ​ഗായിക അഭയ ഹിരണ്മയി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. തന്റെ സമൂഹമാധ്യമക്കുറിപ്പുകളോട് മോശമായ രീതിയിൽ പ്രതികരിക്കുന്നവരെ വിമർശിച്ചുകൊണ്ടാണ് അഭയയുടെ കുറിപ്പ്.

പുതിയ ഹെയർകട്ട് ചിത്രം പങ്കുവച്ചുകൊണ്ടാണ് തന്റെ സമൂഹമാധ്യമക്കുറിപ്പുകളോട് മോശമായ രീതിയിൽ പ്രതികരിക്കുന്നവർക്കുള്ള മറുപടി അഭയ നൽകിയത്. തലമുടിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് തനിക്ക് ഏറെ ഇഷ്ടമുള്ള കാര്യമാണെന്നും ചിത്രത്തിനൊപ്പം അഭയ വെളിപ്പെടുത്തി.

‘എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്തത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ടു എന്നൈ ചീത്ത വിളിക്കുകയും, ബോഡിഷെയിം ചെയ്യുകയും മരിച്ചു പോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ട് വന്നു നന്നാക്കാൻ ശ്രമിക്കുകയുക ചെയ്ത ആ സുമനസുകൾ ആയ കുലസ്ത്രീ /കുലപുരുഷുസ്‌, കൂടാതെ ഫേയ്ക്ക് പ്രൊഫൈൽ ഉണ്ടാക്കി വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കുമായി എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു. ഞാൻ ഇതോടെ നന്നായി എന്നും നാളെ മുതൽ നിങ്ങൾ പറയുന്നതു കേട്ട് അനുസരിച്ചു ജീവിച്ചുകൊള്ളാം എന്നും ഇതിനാൽ ഇവിടെ സാക്ഷ്യപെടുത്തുന്നു. എന്നു നിങ്ങളുടെ സ്വന്തം കുടുംബംകലക്കി’, അഭയ കുറിച്ചു.

നാക്കു പെന്റ നാക്കു ടാക്ക, ​ഗൂഡാലോചന, ടു കൺട്രീസ്, ജെയിംസ് ആൻഡ് ആലീസ് തുടങ്ങിയ ചിത്രങ്ങളിലെ ​ഗാനങ്ങളിലൂടെ ശ്രദ്ധേയയായ ​ഗായികയാണ് അഭയ. സം​ഗീത സംവിധായകൻ ഗോപി സുന്ദറാണ് അഭയയുടെ ജീവിത പങ്കാളി.