‘നന്ദിയുണ്ട് പുട്ടേട്ടാ…നന്ദിയുണ്ട്’; പുടിന്റെ ഫാന്‍ പേജില്‍ മലയാളികള്‍

0

കൊവിഡിനെതിരെയുള്ള വാക്‌സിൻ ആരെങ്കിലും ഒന്ന് കണ്ടുപിടിക്കാൻ വേണ്ടിയുള്ള കൂട്ടപ്രാർത്ഥനയിലായിരുന്നു ലോകം മുഴുവനും. ലോകരാജ്യങ്ങൾ മുഴുവൻ അതിനുവേണ്ടിയുള്ള പരീക്ഷണങ്ങളിലുമാണ്. ഈ സമയത്താണ് റഷ്യ കോവിഡിനെതിരെയുള്ള വാക്‌സിൻ കണ്ടെത്തിയെന്ന് റിപ്പോർട്ട് വരുന്നത്. ഈ വാർത്തയറിഞ്ഞതും റഷ്യന്‍ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ പേരിലുള്ള ഫെയ്സ്ബുക്ക് പേജിൽ മലയാളികളുടെ നന്ദി പ്രകടനം തകർക്കുകയാണ്.

നിരവധി പേരാണ് വാക്സിൻ പരീക്ഷിച്ചതിന് പിന്നാലെ അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും അർപ്പിച്ച് രംഗത്തെത്തിയത്. പുടിന്റെ ഔദ്യോഗിക പേജിലല്ല മലയാളികളുടെ നന്ദിപ്രകടനം. അതേസമയം, പുടിനെ സംബന്ധിച്ച് എല്ലാ കാര്യങ്ങളും ഈ പേജില്‍ അപ്ലോഡ് ചെയ്യാറുണ്ട്.

ഞങ്ങൾക്കും തരണേ പുട്ടേട്ടാ.. എന്ന് സ്നേഹത്തോടെ ആവശ്യപ്പെടുന്ന കമ്മെന്റുകളാണ് കൂടുതലും

ചില കമന്റുകള്‍

നന്ദിയുണ്ട് പുട്ടേട്ടാ…നന്ദിയുണ്ട്, വാക്‌സിന്‍ ഞങ്ങള്‍ക്കും തരണേ…പൈസ അണ്ണന്‍ തരും, എന്തെര് അണ്ണാ ഈ കേക്കണത് ഒള്ളത് തന്നെ. ഇല്ലോളം വാക്‌സിന്‍ നമ്മക്കും കൂടി തരണേ അണ്ണാ… തിരോന്തോരം മൊത്തം ആയി. ചൈനക്ക് ഒന്നും ആദ്യം കൊടുക്കല്ലേ പുട്ടണ്ണാ.. അഴുക്ക കൂട്ടങ്ങള്‍ ആണ്.

ഹാലോ മിസ്റ്റര്‍ പുട്ടിന്‍, താങ്കള്‍ പേര് ആയി ഉപയോഗിക്കുന്നത് മലയാളികളുടെ സ്വന്തം വാക്ക് ആയ ‘പുട്ട്’ ആണ്. തല്‍ക്കാലം റോയല്‍റ്റി തരേണ്ട കുറച്ച് വാക്സിന്‍ തന്നാല്‍ മതി. എന്നാല്‍ വൊക്കെ ബെയ്.

ആധാരം വിറ്റിട്ട് ആണേലും ഞാന്‍ പൈസ തരാം.. പുട്ടേട്ടാ പെട്ടെന്നു എല്ലാവരിലും എത്തിക്കൂ വാക്സിന്‍. വാക്‌സിന്‍ വന്നിട്ട് വേണം ആര്‍മാദിക്കാന്‍.

അണ്ണനോടുള്ള ബഹുമാനസൂചകമായി നാളെ കേരളത്തിലെ വീട്ടമ്മമാര്‍ രാവിലെ പുട്ടുണ്ടാകുന്നതാണ്.

കഴിഞ്ഞ ദിവസമാണ് റഷ്യ കൊവിഡിനെതിരെയുള്ള വാക്‌സിന്‍ വികസിപ്പിച്ച് ആദ്യ കുത്തിവെപ്പ് പരീക്ഷിച്ചത്. വാസിന്‍ സുരക്ഷിതമാണെന്നാണ് റഷ്യയുടെ വാദം. ശീതയുദ്ധകാലത്ത് യുഎസുമായുള്ള സോവിയറ്റ് യൂണിയന്റെ ബഹിരാകാശ മത്സരത്തെ അനുസ്മരിപ്പിക്കുന്നതിനായി ‘സ്പുട്നിക് 5’ എന്ന പേരാണ് കോവിഡ് വാക്‌സിന് പേര് നൽകിയത്.