കന്യാസ്ത്രീയുടെ വേഷത്തില്‍ സെമിത്തേരിയില്‍; അസ്ഥികൂടത്തിനൊപ്പം നൃത്തം: വൈറലായി ചിത്രങ്ങൾ

0

സെമിത്തേരി എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും ഉള്ളിൽ ഭയമാണ്. അപ്പോൾ സെമിത്തേരിയില്‍ അസ്ഥികൂടവുമായി നൃത്തം വെക്കുന്ന ഒരു കാഴ്ചയാണെങ്കിലോ? ഒന്നും പറയണ്ട അല്ലേ… എന്നാൽ അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. കന്യാസ്ത്രീയുടെ വേഷം ധരിച്ച് സെമിത്തേരിയിൽ അസ്ഥികൂടവുമായി ആരോ ഒരാൾ നൃത്തം ചെയ്യുന്ന ചിത്രം.

യോക്‌ഷെയറിലെ ഓൾഡ് ഹൾ ജനറൽ സെമിത്തേരിയിലാണു സംഭവം അരങ്ങേറിയത്. സെമിത്തേരിയുടെ അടുത്തുകൂടി കാറില്‍പോയ ആള്‍ പകര്‍ത്തിയ ചിത്രമെന്ന തരത്തിലാണ് പ്രചരിക്കുന്നത്. സെപ്റ്റബര്‍ 11നാണ് സംഭവം. കന്യാസ്ത്രീകളുടേതു പോലുള്ള ഗൗണ്‍ ധരിച്ച് തലയും മറച്ചാണ് സ്ത്രീ സെമിത്തേരിയിലെത്തിയത്. അവിടെ കണ്ട ഒരു അസ്ഥികൂടം എടുത്ത് അതിനൊപ്പം നൃത്തം ചെയ്യുകയായിരുന്നു.

പിന്നീട് അവിടെയുണ്ടായിരുന്ന നായയ്ക്കൊപ്പം നൃത്തം ചെയ്തെന്നും ദൃക്സാക്ഷികൾ‌ പറയുന്നു. ഡെയ്‌ലി മെയിലാണ് വാര്‍ത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. ഇതു പ്രാങ്ക് ആകാനും ഒരുപക്ഷേ ഷൂട്ടിങ് ആകാനും സാധ്യതയുണ്ടെന്നും അഭിപ്രായമുണ്ട്. എന്തായാലും ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കയാണിപ്പോൾ.