ക്ലീൻ ഷേവ് ചെയ്ത അച്ഛനെ കണ്ട് അച്ഛനെ മനസ്സിലാക്കാതെ വിതുമ്പി കരഞ്ഞ് ഇരട്ടക്കുട്ടികൾ; വൈറൽ വീഡിയോ

0

ക്ലീൻ ഷേവ് ചെയ്ത അച്ഛനെ കണ്ട് മനസ്സിലാക്കാതെ വിതുമ്പി കരഞ്ഞ ഇരട്ടക്കുട്ടികളുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിലാകെ തരംഗമായിക്കൊണ്ടിരിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് ജൊനാതൻ നോർമയിൽ എന്നയാൾ തന്റെ നീണ്ട താടി വടിച്ച് മാറ്റിയത്. ഇതോടെ ക്ലീൻ ഷേവിൽ കണ്ട അച്ഛനെ എന്നാൽ ഇരട്ടക്കുഞ്ഞുങ്ങൾക്ക് മനസ്സിലായില്ല.

എന്നാൽ രസം ഇവിടെയൊന്നുമല്ല അച്ഛനെ കണ്ടിട്ടുമനസിലാവാതെ അയാൾ മറ്റാരൊആണെന്ന് കരുതി അപരിചിതനായ ആളിൽ നിന്ന് ഇരട്ടകളിലൊരാളെ മറ്റൊരാൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു എന്നതാണ്.

അച്ഛൻ അടുത്തേക്ക് എത്തിയപ്പോൾ കുട്ടികളിലൊരാൾ‌ നന്നായി കരഞ്ഞു. രണ്ടുപേരും പേടിച്ചു. കരയുന്ന സഹോദരിയെ സംരക്ഷിക്കുകയാണ് മറ്റെയാൾ. കൈകൾ കൊണ്ട് തടുത്താണ് സംരക്ഷണം. ടിക്ടോക്കിലൂടെയാണ് വിഡിയോ പങ്കുവച്ചത്. ട്വിറ്ററിൽ ഇപ്പോൾ ഈ വിഡിയോ വൈറലാണ്. നിരവധിപ്പേരാണ് വിഡിയോ കണ്ടിരിക്കുന്നത്.