വാഷിങ്ടൺ: പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻസിന് (പിഐഎ) ചാർട്ടർ സർവ്വീസിനുള്ള അനുമതി റദ്ധാക്കി അമേരിക്ക. പാകിസ്താൻ പൈലറ്റുമാരുടെ ലൈസൻസ് സംബന്ധിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ആശങ്ക അറിയിച്ചതോടെയാണ് യു.എസ് ഗതാഗാത വകുപ്പ് പാക് വിമാനങ്ങൾക്കുള്ള അനുമതി റദ്ദാക്കിയതായി അറിയിച്ചത്.
പാകിസ്താനിലെ ആകെയുള്ള 860 പൈലറ്റുമാരിൽ 262 പേരുടെ പക്കലുള്ളത് വ്യാജലൈസൻസാണെന്ന് കഴിഞ്ഞമാസം കണ്ടെത്തിയിരുന്നു. ഇതോടെ ഈ പൈലറ്റുമാർ വിമാനം പറത്താൻ യോഗ്യതയില്ലാത്തവരാണെന്ന് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാനാണ് വെളിപ്പെടുത്തിയിരുന്നു.ഇതിന് പിന്നാലെ നിരവധി പൈലറ്റുമാരെ ഒഴിവാക്കുകയും ചെയ്തിരുന്നു.വ്യാജ ലൈസൻസ് വിവാദത്തിൽ നേരത്തെ യൂറോപ്യൻ യൂണിയനും പാക് വിമാനങ്ങൾക്ക് ആറുമാസത്തേക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
യുഎസ് തീരുമാനത്തിന് പിന്നാലെ എയർലൈനിനുള്ളിലെ തിരുത്തൽ നടപടികളിലൂടെ ആശങ്ക പരിഹരിക്കുമെന്ന് പാകിസ്താൻ ഇന്റർനാഷ്ണൽ എയർലൈൻ അറിയിച്ചതായി പാക് മധ്യമമായ ജിയോന്യൂസ് റിപ്പോർട്ട് ചെയ്തു.