സോഷ്യൽമീഡിയയിലെ അധിക്ഷേപം, ആത്മഹത്യക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെനില മെച്ചപ്പെടുന്നു

1

ചെന്നൈ∙ സൈബർ ആക്രമണത്തെത്തുടർന്ന് ജീവനൊടുക്കുമെന്ന് വിഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്കു ആത്മഹത്യയ്ക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു. ഇവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മജിസ്ട്രേറ്റ് മൊഴിയെടുത്തു.

നാം തമിഴര്‍ കക്ഷി നേതാവ് സീമാന്‍, നാടാര്‍ സമുദായ നേതാവായ ഹരി നാടാര്‍ എന്നിവര്‍ക്കെതിരെ ആരോപണമുന്നയിച്ച് സോഷ്യല്‍‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്താണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. അതിനു പിന്നാലെ രക്തസമ്മർദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയിൽ നടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നൽകി സീമാൻ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഇതോടെ നടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. ദേവദൂതൻ, പഞ്ചാബി ഹൗസ് തുടങ്ങിയ മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.